
‘വാലി ഓഫ് ഡാർക്ക്നസ്’ പരിപാടിക്ക് വൻ വിജയം
- കാഴ്ച നഷ്ടപ്പെട്ടവരുടെ ദിനചര്യ അനുഭവപ്പെടുന്ന രീതിയിൽ ഒരുക്കിയ ഡാർക്ക് റൂം ആശയം സന്ദർശകരിൽ വലിയ കൗതുകവും ബോധവത്കരണവും സൃഷ്ടിച്ചു.
കോഴിക്കോട് :കാഴ്ചയുടെ മൂല്യവും കണ്ണാരോഗ്യത്തിന്റെ പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്, വി ട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘വാലി ഓഫ് ഡാർക്ക്നസ്’ എന്ന അനുഭവപരിപാടി വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു.

കാഴ്ച നഷ്ടപ്പെട്ടവരുടെ ദിനചര്യ അനുഭവപ്പെടുന്ന രീതിയിൽ ഒരുക്കിയ ഡാർക്ക് റൂം ആശയം സന്ദർശകരിൽ വലിയ കൗതുകവും ബോധവത്കരണവും സൃഷ്ടിച്ചു. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ സാമൂഹ്യ-ആരോഗ്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. കാഴ്ച സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.
CATEGORIES News
