വാർഡ് വിഭജനം ആശാസ്ത്രീയമെന്ന് കോൺഗ്രസ്

വാർഡ് വിഭജനം ആശാസ്ത്രീയമെന്ന് കോൺഗ്രസ്

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കൊയിലാണ്ടിനഗരസഭയിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാർഡ് വിഭജനം അശാസ്ത്രീയമായും പ്രകൃദിദത്തമായ അതിരുകൾ ഇല്ലാതെയും ജനസംഖ്യാനുപാതം കൃത്യമല്ലാതെയും നടത്തിയതിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത് ആദ്ധ്യക്ഷം വഹിച്ചു. നടേരി ഭാസ്ക്കരൻ,മനോജ് പയറ്റുവളപ്പിൽ, സി.ഗോപിനാഥ്, ഉണ്ണികൃഷ്ണൻ മരളൂർ, അജയ് ബോസ്, സി.പി. മോഹനൻ, പി.വി.ആലി, കെ. ഉണ്ണികൃഷ്ണൻ, വി.കെ. സുധാകരൻ, അൻസാർ കൊല്ലം, രമ്യമനോജ്, പി.ശ്രീനിവാസൻ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )