
വിജയാഹ്ളാദ ദിനമാചരിച്ച് കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ
- സയൻസ് വിഭാഗത്തിൽ 97 ശതമാനവും ഹ്യൂമാനിറ്റീസിൽ 95 ശതമാനവും കോമേഴ്സിൽ 90 ശതമാനവും വിജയം നേടി
കൊയിലാണ്ടി:മേഖലയിൽ പ്ലസ്ടു ഫലനിർണ്ണയത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം ലഭിച്ചതിൽ വിജയാഹ്ളാദ ദിനമാചരിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. സ്കൂളിൽ പരീക്ഷ എഴുതിയ193 കുട്ടികളിൽ 182 പേർ വിജയിച്ചു 37 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മേഖലയിലെ ഏറ്റവും ഉയർന്ന വിജയമാണിത്. 94 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ 97 ശതമാനവും ഹ്യൂമാനിറ്റീസിൽ 95 ശതമാനവും കോമേഴ്സിൽ 90 ശതമാനവും വിജയം നേടിയിട്ടുണ്ട്.
സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ വൈഗ അനിൽ, ആയിഷ ഹുദ, ഫാത്തിമ. പി, ശരവണ സതീഷ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് വി സുചീന്ദ്രൻ, എസ് എസ് ജി പ്രസിഡൻ്റ് ഹരീഷ്, എം പിടിഎ പ്രസിഡൻ്റ് ഷിംന കെ കെ പ്രിൻസിപ്പാൾ പ്രദീപ് കുമാർ,പ്രധാനാധ്യാപിക എം ഷജിത എന്നിവർ സംസാരിച്ചു. എ കെ അഷ്റഫ് സ്വാഗതം പറഞ്ഞു.