വിദ്യാതരംഗിണി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

വിദ്യാതരംഗിണി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

  • ഫ്ലവേഴ്സ് ടോപ് സിംഗർ ഗായിക ഹരിചന്ദന മുഖ്യാതിഥിയായിരുന്നു.

എടക്കുളം: എടക്കുളം വിദ്യാതരംഗിണി എൽ.പി സ്കൂൾ വാർഷികാഘോഷം,’ ഉല്ലരി ‘ എഴുത്തുകാരനും മാതൃഭൂമി അസിസ്റ്റൻ്റ് എഡിറ്ററുമായ കെ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സുമേഷ് കുമാർ അധ്യക്ഷനായി. ഫ്ലവേഴ്സ് ടോപ് സിംഗർ ഗായിക ഹരിചന്ദന മുഖ്യാതിഥിയായിരുന്നു. ബൽരാജ് ടി.സി, ജിതിൻ കെ, ദിൽനരാജ്, പ്രധാനധ്യാപിക എ .അഖില, യു കെ.സംഗീത, പ്രവിഷ എന്നിവർ പ്രസംഗിച്ചു.

എൽ.എസ്.എസ്.വിജയികളെ അനുമോദിച്ചു.വിവിധ മേളകളിലെ സബ് ജില്ലാ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രാവിലെ മുതൽ ഉച്ചവരെ സ്കൂളിലെ നഴ്സറി കുട്ടികളുടെയും സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )