നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ വീട്ടിൽ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ വീട്ടിൽ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

  • ഏപ്രിൽ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.

കോഴിക്കോട്: നിയമസഭതെരഞ്ഞെടുപ്പിൽ 85ന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ രണ്ട് ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ. ആദ്യ ദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയത്.

ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിങ്ങിനായി നിയോഗിച്ച ഉദ്യോഗസ്ഥർ നേരത്തെ അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്,മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രിൽ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )