
വിദ്യാലയ ശുചീകരണവുമായി കെ എസ് ടി എ
- കോഴിക്കോട് ജില്ലാതല പരിപാടി വെള്ളിപറമ്പ് ജി എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഒന്നിച്ച് ,ഒന്നായ്, ഒന്നാവാം എന്ന് സന്ദേശത്തോടെ പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കെഎസ്ടിഎ. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടി വെള്ളിപറമ്പ് ജി എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു.
അരികിലുണ്ട് അധ്യാപകർ എന്ന സന്ദേശമുയർത്തി കെ എസ് ടി എ വർഷങ്ങൾക്കു മുമ്പേ ആരംഭിച്ച സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വർഷവും വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. ജില്ലയിലെ 17 സബ്ജില്ലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നാളെയും മറ്റന്നാളുമായി പ്രവർത്തനം പുരോഗമിക്കും.
ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ സജീഷ് നാരായണൻ, വി പി മനോജ്,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ. എം.രാജൻ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.