വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രതിഷേധത്തിൽ

വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രതിഷേധത്തിൽ

  • പലതവണ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യവശാൽ മാത്രമാണെന്ന് പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹുസൈർ പറഞ്ഞു

കൊയിലാണ്ടി : മൂടാടി വീമംഗലം യുപി സ്കൂളിന് മുൻവശം സീബ്ര ലൈൻ ലഭിക്കാത്തതിൽ സ്കൂൾ ജീവനി പരിസ്ഥിതി ക്ലബ് പ്രതിഷേധത്തിൽ. നന്തി മേൽപ്പാലം കടന്ന് ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് അധ്യാപകർ കുട്ടികളെ റോഡ് ക്രോസ് ചെയ്യിപ്പിക്കുന്നത്. പലതവണ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യവശാൽ മാത്രമാണെന്ന് പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹുസൈർ പറഞ്ഞു.

നിരവധി തവണ അധികൃതരെ വിവരം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിട്ടും ലഭിക്കാത്ത സീബ്ര ലൈൻ നേടിയെടുക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ ജീവനി,സീഡ്, എൻജിസി പരിസ്ഥിതി ക്ലബ്ബ് പ്രതിഷേധത്തിലേക്ക് ഇറങ്ങിയത്.
വിദ്യാലയത്തിലെ പ്രധാനാധ്യാപിക കെ ശ്രീകല, പരിസ്ഥിതി ക്ലബ് അധ്യാപക കോഡിനേറ്റർ എസ്സ്.അരവിന്ദ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )