
വിദ്യാർത്ഥികൾക്കായി സിനിമാസ്വാദന രചന മത്സരം
- മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നത്
കൊയിലാണ്ടി :മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു.
മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും ഡോക്യുമെൻററികളും അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുക .മികച്ച രചനകൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.ഹൈസ്കൂൾ ഹയർ, സെക്കണ്ടറി കോളജ് തലങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും.

പ്രത്യേക ജൂറിയാണ് സിനിമാ ആസ്വാദന രചനാ മത്സരത്തിലെ വിജയികളെ കണ്ടെത്തുക.ആസ്വാദനം 600 വാക്കുകളിൽ കവിയരുത്. മികച്ച രചനകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടും.കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും ചേർന്നൊരുക്കുന്ന മലബാർ ഫിലിം ഫെസ്റ്റിവലിൽ സിനിമാസ്വാദന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: