
വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം
കണ്ണൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബിനെയാണ് (49) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഏപ്രിൽ പത്തിന് വിദ്യാർഥിനി ബസിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്യവേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിയെ കണ്ണൂരിലെ വീട്ടിൽനിന്ന് ഇൻസ്പെക്ടർ കിരൺ സി. നായരുടെ നിർദേശപ്രകാരം എസ്.ഐ സജീവ് കുമാർ, എ.എസ്.ഐമാരായ സജേഷ് കുമാർ, ഷാലു, ഷീബ, എസ്.സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ശ്രീശാന്ത്, വിപിൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
CATEGORIES News