വിപണന മേള ആരംഭിച്ചു

വിപണന മേള ആരംഭിച്ചു

  • വിപണനമേള നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. ആഗസ്ത് 26 മുതൽ സെപ്തമ്പർ 3 വരെ നീളുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി
ഭിന്നശേഷി സർഗോത്സവം, ഘോഷയാത്ര, നാടൻപാട്ട്,
സിനിമകൾ, കുടുംബ ശ്രീ, അംഗൻവാടി, ആശ വർക്കർ, ഹരിത കർമസേന അംഗങ്ങളുടെ കലാപരിപാടികൾ,ബാലസഭ, ഏകദിന ശില്പശാല,ഗസൽ, അംഗൻവാടി കലോത്സവം, ഇശൽ, സുംബാ നൃത്തം, വയോജന സംഗമം, നാടകം( ലക്ഷ്മണ രേഖ), ജനപ്രതിതിനിധി സംഗമം, സ്റ്റാഫ്‌, കൗൺസിൽ കലാപരിപാടികൾ, ജാനു തമാശ, ഓൾഡ് ഈസ് ഗോൾഡ് (ജയചന്ദ്രൻ പാട്ടുകൾ) എന്നിവ നടക്കും.

ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർ വത്സരാജ് കേളോത്ത്, ശശി കോട്ടിൽ, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്. അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )