
‘വിബി ജി റാം ജി’ ബിൽ ഇന്ന് ലോക്സഭ ചർച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
- കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ ശക്തമായി പ്രതിപക്ഷം എതിർത്തിരുന്നു
ന്യൂഡൽഹി :കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബില്ല് ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്യും.

കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ ശക്തമായി പ്രതിപക്ഷം എതിർത്തിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം, വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങൾക്ക് മേൽ കെട്ടി വെക്കുന്നതാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
CATEGORIES News
