വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

  • നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു

വിയ്യൂർ: കൊയിലാണ്ടി നഗരസഭ വാർഡ് 8 ൽ വിയ്യൂർ അംഗൻവാടിയിൽ (c no:36) വൈദ്യുതി കണക്ഷൻ സ്വച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി നിർവഹിച്ചു. ചടങ്ങിൽ അംഗനവാടി ടീച്ചർ സുമതി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ലിൻസി മരക്കാട്ട്പ്പുറത്ത് അധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ ബാലൻ നായർ, രക്ഷിതാക്കൾ, നാട്ടുക്കാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )