
വിരുന്നുകണ്ടി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിനിയുടേത്
- ചെറിയ മങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിതയാണ് മരിച്ചത്
കൊയിലാണ്ടി:വിരുന്നു കണ്ടി ബീച്ചിൽ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്.മരിച്ചത് ചെറിയമങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിത(54)ആണ്.

ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സദാനന്ദൻ്റെയും, വിലാസിനിയുടെയും മകളാണ്. സഹോദരങ്ങൾ: അഞ്ജലി. അജയൻ
CATEGORIES News