
വിലങ്ങാട് ഉരുൾപൊട്ടൽ; 37 കടകൾക്ക് നാശനനഷ്ടം
- അടിയന്തര സഹായധനം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു
നാദാപുരം : വിലങ്ങാട് ഉരുൾ പൊട്ടലിൽ 17 കടകൾ പൂർണമായും 19 കടകൾ ഭാ ഗികമായിത്തകർന്നു. വിലങ്ങാട് ടൗണിൽ വെള്ളം കയറാത്ത കടകൾ മൂന്നെണ്ണം മാത്രമാണ്.
കോടികളുടെ കൃഷിനാശമാണ് ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായത്. പലസ്ഥലത്തും കൃഷിഭൂമിയിലെത്തിപ്പെടാൻ കർഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കടകൾ തകർന്നവർക്കും സാധനങ്ങൾ നശിച്ചവർക്കും അടിയന്തര സഹായധനം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.