
വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധം
- കാന്തലാട് വില്ലേജ് ഓഫീസിൽനിന്നും കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ ചാർജുള്ള കിനാലൂരിലും കട്ടിപ്പാറയും എത്തിപ്പെടേണ്ടത്.
ബാലുശ്ശേരി : തലയാട് കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഡി എ ഡബ്ല്യു എഫ് (ഭിന്നശേഷിസംഘടന) ബഹുജനമാർച്ചും ധർണയും നടത്തി. ഭിന്നശേഷി ബാലുശ്ശേരി ഏരിയാ സെക്രട്ടറി അബ്ദു നടുക്കണ്ടി അധ്യക്ഷനായി. കാന്തലാട് ലോക്കൽ കമ്മിറ്റി അംഗം പി. ഉസ്മാൻ പരിപാടി ഉദ്ഘാടനംചെയ്തു.

കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതുകൊണ്ട് കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും ഭിന്നശേഷിക്കാരും പലവിധ അപേക്ഷകൾക്കും ബുദ്ധിമുട്ടനുഭവിക്കുകയാണ്. കാന്തലാട് വില്ലേജ് ഓഫീസിൽനിന്നും കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ ചാർജുള്ള കിനാലൂരിലും കട്ടിപ്പാറയും എത്തിപ്പെടേണ്ടത്. വാഹനസൗകര്യം തീരെക്കുറഞ്ഞ ഇവിടങ്ങളിലേക്ക് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. കാന്തലാട് വില്ലേജ് ഓഫീസിൽ അപേക്ഷയുമായി വരുന്നവർ ചാർജുള്ള വില്ലേജ് ഓഫീസിൽ പോയി സീൽചെയ്തുവരേണ്ട അവസ്ഥയാണ്.
അപേക്ഷകർ രണ്ടും മൂന്നും പ്രാവശ്യം വില്ലേജിൽ വരുകയും സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്കുള്ള വരുമാനസർട്ടിഫിക്കറ്റ് മുതലായ അപേക്ഷകൾക്ക് കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്.