
വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ
- പ്രതിയെ കോടതി റിമാൻഡ് ചെയ്തു
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്‌ത കേസിലെ പ്രതി പോലീസ് പിടിയിൽ. തിരുനെല്ലി തൃശ്ശിലേരി സ്വദേശി കട്ടക്ക്മേപ്പുറം വീട്ടിൽ വിനീത് ജയിംസ്(28)നെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കേസ് അന്വേഷണത്തിനിടെ വയനാട്ടിലുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൃത്യമായി സ്ഥലം മനസ്സിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
CATEGORIES News