
വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
കൊയിലാണ്ടി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റു പരിപാടികളും സംഘടിപ്പിച്ചു.
ജി എം എൽ പി സ്കൂൾ പന്തലായനി നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.
വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അസ്മ അധ്യക്ഷത വഹിച്ചു.
ജാബിർ മാസ്റ്റർ, ബഷീർ ഉസ്താദ്, പ്രധാന അധ്യാപിക അംബുജം, ഷിംന, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചേമഞ്ചേരി യുപി സ്കൂളിന്റെ നേതൃത്വത്തിൽ
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ശിശുദിന റാലിയും ഘോഷയാത്രയും നടന്നു.

ഈ വർഷം നടന്ന മേളകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ജെ. ആർ. സി കേഡറ്റുകൾ, ഗുജറാത്തി ഡാൻസ്,ദഫ് മുട്ട്, നൃത്ത-നൃത്ത്യങ്ങൾ, വാദ്യഘോഷങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്.സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കാപ്പാട് ടൗൺ വലം വച്ച് അൽ ഹുദ ക്യാമ്പസിൽ സമാപിച്ചു.
CATEGORIES News
