വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്

വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്

  • ഇന്നു രാവിലെയും കോഴിക്കൂട്ടിൽ നിന്നും ഒച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത്

കൊയിലാണ്ടി: അരങ്ങാടത്ത് മണത്തല വി ബീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന മൂന്നു കോഴികളെ പെരുമ്പാമ്പ് ഭക്ഷിക്കുകയും,അഞ്ചോളം കോഴികളെ കൊല്ലുകയും ചെയ്തിട്ടുണ്ട് . ഇന്നലെ രാത്രി കോഴിക്കൂട്ടിൽ നിന്നും വീട്ടുകാർ ഒച്ച കേട്ടിരുന്നു.

ഇന്നു രാവിലെയും കോഴിക്കൂട്ടിൽ നിന്നും ഒച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത്. ഇത് സംബന്ധിച്ച് പെരു വെണ്ണാമുഴി ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊയിൽ ക്കാവിലെ ആർ ആർ ടി പ്രവർത്തകൻ എത്തി പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി കൊണ്ടുപോയി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )