വീട്ടിൽ കയറി അക്രമം; 5പേർക്ക് പരിക്ക്

വീട്ടിൽ കയറി അക്രമം; 5പേർക്ക് പരിക്ക്

  • വീടിൻ്റെ ജനലുകളും മറ്റ് ഗൃഹോപകരണങ്ങളും തകർത്തതായും പരാതി

കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അക്രമണം.
ഗൃഹനാഥനടക്കം നാല് പേർക്ക് പരിക്ക്. വെള്ളിലാട്ട് താഴ ഉണ്ണികൃഷ്ണൻ (53), ഭാര്യ ദീപ (41) മക്കളായ നവനീത് കൃഷ്ണൻ, കൃഷ്ണേന്ദു എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരും താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീട്ടിന് സമീപത്ത് വെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വെള്ളിലാട്ട് അരുണിൻ്റെ നേതൃത്വത്തിലാണ് അക്രമമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

വീടിൻ്റെ ജനലുകളും മറ്റ് ഗൃഹോപകരണങ്ങളും തകർത്തതായും പരാതിയുണ്ട്.
എന്നാൽ വഴി പോകുകയായിരുന്ന തന്നെ ഉണ്ണികൃഷ്ണൻ മർദ്ദിച്ചെന്ന പരാതിയുമായി വെള്ളിലാട്ട് അരുണും രംഗത്തെത്തിയിട്ടുണ്ട് . ഇയാളും താലൂക്കാസ്പ ത്രിയിൽ ചികിത്സ തേടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )