വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ തുറക്കും

വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ തുറക്കും

  • പാലം ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള സർവീസ് റോഡുകൾ അടയ്ക്കും

കോഴിക്കോട്: ദേശീയപാതയുടെ ഭാഗമായി നിർമിച്ച വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 14 മീറ്ററോളം നിർമാണം പൂർത്തിയാക്കി പാലത്തിന്റെ 12.5 മീറ്റർ വീതിയിലുള്ള ഭാഗമാണ് തുറക്കുന്നത്. ആകെ 45 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. പാലം ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള സർവീസ് റോഡുകൾ അടയ്ക്കും.
ബാലുശേരി, ഉള്ളേരി, നരിക്കുനി ഭാഗങ്ങളിൽനിന്ന് നഗരത്തിലേക്കെത്താനുള്ള പ്രധാന വഴിയാണ് വേങ്ങേരി ജങ്ഷൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )