വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

വേനലവധി സർഗാലയയിൽ ആർത്തുല്ലസിക്കാം

  • മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്.

പയ്യോളി : വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം. ഇത് ആദ്യമായാണ് അവധിക്കാലത്ത് വൈവിധ്യമേറിയ പരിപാടികൾ സർഗാലയയിൽ ഒരുക്കുന്നത്. മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്. സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ, കോലമിടൽ മത്സരം എന്നിവയാണുള്ളത്. കേരളീയ ചുമർച്ചിത്ര ശില്പശാല, ചിത്രപ്രദർശനം, ബൊഗൈൻവില്ല-ബോൺസായ് പ്രദർശനം, വാണിജ്യസ്റ്റാളുകൾ എന്നിവയുമൊരുക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )