
വൈഐപി ശാസ്ത്രപഥo 6.0 ; ത്രിദിന ശില്പശാല
- ഉദ്ഘാടനം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു
പൊയിൽകാവ് : പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വൈഐപി ശാസ്ത്രപഥo 6.0 വിദ്യാർത്ഥികകയുള്ള ത്രിദിന ശില്പശാല കൊയിലാണ്ടി പൊയിക്കാവ് നടനം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു . പരിപാടിയുടെ ബിആർസി തല ഉദ്ഘാടനം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു .
ബിപിസി ദീപ്തി ഇ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രൈനെർ വി.വികാസ് സ്വാഗതം പറഞ്ഞു. ആർപി മാരായ ജാബിർ, ഷമിത . ക്ലാസിന് നേതൃത്വം നൽകി. ,
ബി. ആർ. സി പന്തലായനി, മേലടി പരിധിയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറിയിൽ നിന്നായി 32 ഓളം തിരഞ്ഞെടുക്കപെട്ട വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. സിആർസിസി അനീഷ് എം. കെ ചടങ്ങിന് നന്ദി അറിയിച്ചു.
CATEGORIES News