വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

  • യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് കെഎസ്ഇബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽസിക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, തൻഹീർ കൊല്ലം,പി.വി. വേണുഗോപാൽ, വി.കെ. ശോഭന,മനോജ് പയറ്റുവളപ്പിൽ എന്നിവർ പ്രസംഗിച്ചു. നടേരി ഭാസ്ക്കരൻ, ചെറുക്കാട്ട് രാമൻ, കെ.പി.വിനോദ് കുമാർ, റാഷിദ് മുത്താമ്പി, കെ.വി റീന, കെ.എം. സുമതി, പി.പി. നാണി, ശ്രീജാറാണി, നിഹാൽ, എൻ. ദാസൻ, ഇ.എം. ശ്രീനിവാസൻ, വി.കെ.സുധാകരൻഎന്നിവർ നേതൃത്വം നല്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )