
വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപ്പാറയിൽ തുടങ്ങി
- ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു
കോഴിക്കോട് :പത്താമത് മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങിയ പരിപാടി ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി ബാബു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ (കെഎടിപിഎസ്), ഡിടിപിസി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കയാക്കിങ് നടത്തുന്നത്. ഫ്രീസ്റ്റൈൽ മത്സരത്തിന് വേദിയായത് കുറ്റ്യാടി പുഴയിൽ ഏറ്റവും കുത്തൊഴുക്കും ഓളങ്ങളുമുള്ള പറമ്പലിലെ മീൻ തുള്ളിപ്പാറയാണ്.
CATEGORIES News