
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം നന്തിയിൽ
- വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു
നന്തി: വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നടന്നു. നന്തി വ്യാപാര ഭവനിൽ വെച്ച് നടന്ന യോഗം വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.വി സുഹറ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഷീബ, നിയോജകമണ്ഡലം പ്രസിഡന്റ് ബിന്ദു, നിയോജകമണ്ഡലം സെക്രട്ടറി ജസ്മ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഏ .വി സുഹറ, ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പവിത്രൻ, ആതിര, സെക്രട്ടറി സനീർ വില്ലൻ കണ്ടി, സുരേഷ് ഒറിയ, തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി ജിഷ സൂപ്പർ ലാബ്, സെക്രട്ടറിയായി അഞ്ചു വിക്ടറി, ട്രഷററായി ബീന അക്ഷയ് ഏജൻസീസ് എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു. ജിഷ സ്വാഗതംവും, അഞ്ചു നന്ദിയും പറഞ്ഞു.
CATEGORIES News
