വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷൻ നടന്നു

വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷൻ നടന്നു

  • വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി സന്തോഷ്‌ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി.
കൊയിലാണ്ടി ചെത്തു തൊഴിലാളി മന്നിരം ഹാളിൽ നടന്ന ഏരിയ കൺവെൻഷൻ വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി സന്തോഷ്‌ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.


ജില്ല ജോയിൻ സെക്രട്ടറി പി.ആർ. രഘുത്തമൻ, ജില്ല ട്രക്ഷറർ ഗെഫൂർ രാജധാനി,ടി. ടി ബൈജു, സി.കെ മനോജ്‌ വി.പി,ശങ്കരൻ പി.എം ബാലൻ എന്നിവർ പ്രസംഗിച്ചു ഏരിയ കമ്മറ്റിയുടെ ഭാരവാഹികളായി സി കെ മനോജ്‌ സെക്രട്ടറിയും,
വി പി ശങ്കരൻ പ്രസിഡന്റ്ടി ടി ബൈജു ട്രക്ഷറർ, കെ വി ശാലിക പി എം ബിജു ജോയിൻ സെക്രട്ടറിമർ എം എം ഗോപാലൻ, കെ ബാലൻ വൈസ് പ്രസിഡന്റ് എന്നിവർ ഭാരവാഹികളായി 21അംഗ ഏരിയ കമ്മറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു കൺവെൻഷനിൽ കെ ബാലൻ അധ്യക്ഷത വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )