
വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ഉദ്ഘാടനം ചെയ്തു
- 3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത്
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ
തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത്
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷയായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ചന്ദ്രി മുഖ്യപ്രഭാഷണം നടത്തി.ആയുർവേദി ക്സോപ്പുകൾ, ഹെർബൽ ഹെയർഓയിൽ, ഷാമ്പു, ഫെയ്‌സ് വാഷ്, വിവിധതരം അച്ചാറു കൾ, തയ്യൽ പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം തുടങ്ങിയ വയാണ് ഷെഡ്ഡിൽനിന്ന് നിർമിക്കുന്നത്.
വാർഡ് മെമ്പർ എ.ടി. ഗീത, മറിയാസ് സംരംഭകേന്ദ്രം സെക്രട്ടറി വി.വി. ബദരിയ, ശശിധരൻ നെല്ലാളി, രജിത രാജേഷ്, സബിന മോഹൻ, പി.പി. ചന്ദ്രൻ, ഹാഷിം നമ്പാട്ടിൽ, ജുഗുനു തെക്കയിൽ, സി.കെ. സുമിത, കെ.പി. ശോഭ, പി.സി രവീന്ദ്രൻ, കിണറ്റുംകണ്ടി അമ്മദ്, കെ.കെ. മനാഫ്, പി.പി. ബിന്ദു, സിന്ധു, എം.കെ. ദിപുൻ, പി. കാർത്തിക, പി. ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.