
വർണമഴ സമാപിച്ചു
- 70 വിദ്യാർഥികളും 14 ചിത്രകാരൻമാരും ചിത്രങ്ങൾ വരച്ചു
ഇരിങ്ങണ്ണൂർ:വർണ മഴ ചിത്രകലാ ക്യാമ്പ് സമാപിച്ചു. ഹരിതകേരളം മിഷൻ ഹരിതവിദ്യാലയം പദ്ധതിയുടെ ഭാ ഗമായി ഗോർണിക്കാ പോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും ഇരിങ്ങണ്ണൂർ എച്ച്എസ്എസും ആണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു.ചടങ്ങിന് ടി.കെ. രഞ്ജിത്ത് കുമാർ അധ്യക്ഷതവഹിച്ചു. 70 വിദ്യാർഥികളും 14 ചിത്രകാരൻമാരും ചിത്രങ്ങൾ വരച്ചു. ചിത്രകലാ അധ്യാപകരായ ആർ.എം. ലിനീഷ് രാജ്, വേണു ചീക്കോന്ന് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
CATEGORIES News