വർണ്ണ കൂടാരം സമാപിച്ചു

വർണ്ണ കൂടാരം സമാപിച്ചു

  • വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതിനടത്തം, പരിസരശുചീകരണം, കളിയരങ്ങ് എന്നിവ നടന്നു

കൊയിലാണ്ടി:പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരകവായനശാലയുടെ നേതൃത്വത്തിൽ നടന്ന കെ ടി എസ് ബാലവേദി വർണ്ണകൂടാരം സമാപിച്ചു. പരിപാടിയുടെ സമാപനം ഊർമ്മിള ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.രമേശൻ അധ്യക്ഷത വഹിച്ചു.

മഴക്കാല രോഗങ്ങളെപ്പറ്റി JPHN നിഷ ക്ലാസെടുത്തു. സാഹിത്യോത്സവത്തിന് രശ്മി ദേവി നേതൃത്വം നൽകി. വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതിനടത്തം, പരിസരശുചീകരണം, കളിയരങ്ങ് എന്നിവ നടന്നു. കെ. കെ രാജീവൻ, രഞ്ജിത്ത് കെ, വിനോദ്കുമാർ, സനിത്ത് രാജ് എന്നിവർ നേതൃത്വം നൽകി. ബാലവേദി കോർഡിനേറ്റർ വിജിത്ത്കുമാർ സ്വാഗതവും കെ.ടി സിനേഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )