ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

  • ആൾമറയുള്ള കിണറിലെ മോട്ടോറടക്കം ഇടിഞ്ഞുതാഴുകയായിരുന്നു

അരിക്കുളം :ശക്തമായ മഴയിൽ അരിക്കുളത്ത് കിണർ ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ. അരിക്കുളം കാരയാട് രണ്ടാം വാർഡിൽ കിണറുള്ളകണ്ടി കെ.കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.സംഭവം നടന്നത് ഇന്ന് രാവിലെ ഏകദേശം മണിയോടെയാണ്. വീട്ടുകാർ രാവിലെ തന്നെ വലിയ ശബ്ദം കേട്ടാണ് ഇത് ശ്രദ്ധിച്ചത്.

ആൾമറയുള്ള കിണറിലെ മോട്ടോറടക്കം ഇടിഞ്ഞുതാഴുകയായിരുന്നു. രണ്ടുദിവസമായി കനത്തമഴയാണ് ഈ പ്രദേശങ്ങളിൽ പെയ്യുന്നത്. വാർഡ് മെമ്പറും മറ്റും സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )