
ശബരിമല; ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്
- സമയക്രമം പാലിക്കാതെ ഓടുന്നവർക്കും പിടി വീഴും.
പത്തനംതിട്ട: ശബരിമലയിലെ ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്. സ്വാമി അയ്യപ്പൻ റോഡിലൂടെ അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടർ ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം തുടങ്ങി. ഇത്തരത്തിൽ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബാലകൃഷ്ണൻ അറിയിച്ചു.

സമയക്രമം പാലിക്കാതെ ഓടുന്നവർക്കും പിടി വീഴും. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ട്രാക്ടർ ഡ്രൈവർമാർക്ക് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. .
CATEGORIES News
