ശബരിമല മകരവിളക്ക്; പാണ്ടിത്താവളത്തിൽ അന്നദാനം തുടങ്ങി

ശബരിമല മകരവിളക്ക്; പാണ്ടിത്താവളത്തിൽ അന്നദാനം തുടങ്ങി

  • അന്നദാന വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :ശബരിമലയിൽ മകരവിളക്ക് ദർശിക്കാൻ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും നിൽക്കുന്ന തീർത്ഥാടകർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി. അന്നദാന വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമാണ് പാണ്ടിത്താവളത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരണമുണ്ടായിരിക്കുക. പാണ്ടിത്താവളത്തിൽ മാംഗുണ്ട നിലയത്തിനു സമീപം പ്രത്യേകമായി തയാറാക്കിയ രണ്ട് കേന്ദ്രങ്ങളിലായാണ് അന്നദാന വിതരണം ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന അതേ സമയങ്ങളിൽ തന്നെ പാണ്ടിത്താവളത്തിലെ അന്നദാനമണ്ഡപത്തിലും ഭക്ഷണം വിതരണം ചെയ്യും.ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )