
ശബരിമല സ്വർണക്കൊള്ള കേസ് ; ഇഡി അന്വേഷണവും നിലച്ചു
- പുതിയ ഉദ്യോഗസ്ഥൻ ഇതുവരെ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ആരംഭിച്ചിട്ടില്ല
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവും നിലച്ചു. സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉൾപ്പെടെയാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ അടക്കമുള്ള കേസിലെ പ്രധാന പ്രതികൾ ആരെയും ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ, കേസ് അന്വേഷിച്ചിരുന്ന ഇഡി അഡി. ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്തു . അഡി. ഡയറക്ടർ അശുഘോയലാണ് അലഹബാദിലേക്ക് മാറിയത്.

പുതിയ ഉദ്യോഗസ്ഥൻ ഇതുവരെ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ആരംഭിച്ചിട്ടില്ല . ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുരാരി ബാബു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്ഐടി അന്വേഷണവും ഇഴയുകയാണ്. കേസിൽ ഇതുവരെ എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
CATEGORIES News
