
ഷഹബാസ് കൊലപാതകം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം
- ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്.കൂടാതെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് മെയിൽ സന്ദേശം അയച്ചത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്.വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മൂലമായിരുന്നു ഷഹബാസ് മരിച്ചത്. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു.ഇതിന്ടെ ഉറവിടങ്ങൾ പുറത്തു അന്വേഷിക്കാനാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്.