
ഷിപ്പിങ് ഓപറേഷൻ യോഗം; ശുഭപ്രതീക്ഷയിൽ ബേപ്പൂർ തുറമുഖം
- ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും വിവിധ കാർഗോ കമ്പനി ഉടമകളും യോഗത്തിൽ പങ്കെടുത്തു
ബേപ്പൂർ: സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടന്നു . ചരക്കുകപ്പൽ സർവിസിന് മുംബൈയിലെ ഭാരത് ബ്രൈറ്റ് ഗ്രൂപ് ഷിപ്പിങ് കമ്പനി രംഗത്തുവന്നതാണ് ബേപ്പൂരിന് പുത്തൻ പ്രതീക്ഷ നൽകുന്നത്. മാരി ടൈം ബോർഡ് ചെയർമാൻ എൻ.എസ്. പി ള്ളയുടെ നേതൃത്വത്തിൽ ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ് സ് ഭാരവാഹികളും വിവിധ കാർഗോ കമ്പനി ഉടമകളും യോഗത്തിൽ പങ്കെടുത്തു . ഇന്ന് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സിലും യോഗം ചേരുന്നുണ്ട്.

കണ്ണൂർ അഴീ ക്കൽ തുറമുഖത്തുനിന്ന് ബേപ്പൂർ വഴി കൊ ച്ചിയിലേക്കും, കൊല്ലത്തേക്കും തുടർന്ന് അ ന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തേക്കുമുള്ള ചരക്ക് ഗതാഗത സാധ്യത സംബന്ധിച്ചാണ് ചർച്ച നടക്കുക. ആദ്യഘട്ടം കണ്ണൂരിൽനിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കും അടുത്ത ഘട്ടം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്നതിനാണ് ആലോചന. കയറ്റുമതിക്കും ഇറ ക്കുമതിക്കും മതിയായ ചരക്കുകളുണ്ടെങ്കിൽ കണ്ടെയ്നർ കാർഗോ സർവിസും ബൾക്ക് കാർഗോ സർവിസും (നോൺ കണ്ടെയ്നർ കാർഗോ) നടത്താൻ ഭാരത് ബ്രൈറ്റ് ഗ്രൂപ് സ മ്മതമറിയിച്ചിട്ടുണ്ട്.