ഷുഗർ ബോർഡുകൾ നൽകി ലയൺസ് ക്ലബ് കൊയിലാണ്ടി

ഷുഗർ ബോർഡുകൾ നൽകി ലയൺസ് ക്ലബ് കൊയിലാണ്ടി

  • കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്

കൊയിലാണ്ടി :ലയൺസ് ക്ലബ് ഡിസ്റ്റിക് ത്രീ വൺ എയ്റ്റ് ഈയും, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, പന്തലായിനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഷുഗർ ബോർഡുകൾ സ്ഥാപിച്ചു. സമീപകാലത്തായി ഐ സി എം ആറിന്റെ പഠനത്തിന്റെ ആധാരത്തിൽ കേരളത്തിന്റെ ജനസംഖ്യയുടെ 23.6 ശതമാനം പ്രമേഹ രോഗികളാണ് ഉള്ളത്. കൗമാരക്കാർക്കിടയിലെ പ്രമേഹ രോഗ വ്യാപനം ഐസിഎം ആറിന്റെ പഠനത്തിൽ 8.1 ശതമാനം ഭയാനകമാം വിധം ഉയർന്നിരിക്കുന്നു. ഇതിന്റെ കാരണം പാക്ക് ചെയ്ത ജ്യൂസുകളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നത് കൊണ്ടാണ് .നമ്മൾ ഉപയോഗിക്കുന്ന ശുദ്ധജലം ഒഴിച്ചുള്ള മറ്റുള്ള ശീതള പാനീയങ്ങളിൽ അതായത് 300 എം എൽ ബോട്ടലുകളിൽ ഒരു ടീസ്പൂൺ പഞ്ചസാരയാണ് വേണ്ടത് . എന്നാൽ 5 മുതൽ 10 ഗ്രാം വരെ പഞ്ചസാരയുടെ അളവ് കൂടിയതിനാൽ പ്രമേഹ രോഗം വർദ്ധിക്കാൻ കാരണമാകുന്നു. ഇത് കൂടുതലായി ഉപയോഗിക്കുന്നത് കൗമാരക്കാർ ആയതുകൊണ്ട് അവരെ ബോധവൽക്കരണം നടത്തി ഇതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ വേണ്ടി സ്കൂളുകളിലും കോളേജുകളിലും ബോർഡുകൾ സ്ഥാപിക്കുക എന്നതാണ് ലൈൻസ് ക്ലബ് കൊയിലാണ്ടിയുടെ ലക്ഷ്യമെന്ന് ലയൺസ് ക്ലബ് പ്രസിഡൻഡും ചടങ്ങിന്റെ അധ്യക്ഷനുമായ ലൈൻ പി വി വേണുഗോപാൽ പറഞ്ഞു .

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലയൺ ഡോക്ടർ ഗോപിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. പന്തലായിനി ഹയർസെക്കൻഡറി സ്കൂളിൽ ലയൺ ഡോക്ടർ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ടിവി സുരേഷ് ബാബു,ലയൺ സോമസുന്ദരൻ എ പി,പ്രധാന അദ്ധ്യാപകൻ കെ.കെ സുധാകരൻ ,പ്രധാന അധ്യാപിക സഫിയ സി. പി,ലയൺ ടി.യം രവി, ഷിഘാ ഒ.കെ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )