
സംഗമം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
- കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി 14ാം വാർഡ് സംഗമം റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലനും നടുവിലക്കണ്ടി ഗോപാലൻ നായരും ഏറ്റുവാങ്ങി , പൂക്കള മത്സര വിജയികൾക്കുള്ള സമാനദാനവും നിർവ്വഹിച്ചു. മുരളി പടിഞ്ഞാറ്റ് കണ്ടി സ്വാഗതവും പ്രദീപൻ അക്ലാരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി. ചന്ദ്രശേഖരൻ പ്രസിഡണ്ട്
രാജൻ സി , ഗംഗാധരൻ കെ.എം. വൈസ് പ്രസിഡണ്ട്, മുരളീധരൻ പടിഞ്ഞാറ്റ് കണ്ടി സെക്രട്ടറി, സജിനേഷ് , കെ സുധാകരൻ ജോ: സെക്രട്ടറിമാർ പ്രദീപൻ അക്ലാരി ട്രഷറർ.
CATEGORIES News