സംസ്ഥാനത്തെ മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്തെ മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും

  • മിൽമ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മിൽമ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില വർധിപ്പിച്ചതിനാൽ പുതുക്കിയ നിരക്ക് ബാധകമാകില്ല.

ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശന്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )