സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്

  • ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്

കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ 14, 660 രൂപയുമായി. ഇന്നലെ രാവിലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില.

ഇന്നലെ വൈകുന്നേരത്തോടെ വില വർധിച്ച് 1,16,920 രൂപയായിരുന്നു.24 മണിക്കൂറിനുള്ളിൽ വിലയിൽ 1160 രൂപയാണ് കൂടിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലും ഒരു പവൻ വെള്ളിക്ക് 2850 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )