
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
- ഇന്ന് പവന് 1,160 രൂപയാണ് വർധിച്ചത്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 1,160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 100,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 12,595 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,355 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8065 രൂപ.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5205 രൂപയുമാണ്.
