
സംസ്ഥാനത്ത് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി
- ഒക്ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ശരാശരി 10.04 രൂപ വരെ നൽകി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ശരാശരി 10.04 രൂപ വരെ നൽകി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളിൽ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം.

2027 മെയ് വരെയുള്ള കരാറുകൾക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും ഇത് കീഴ് വഴക്കമാക്കില്ലെന്നുംകമ്മീഷൻ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്ഇബിക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു.
CATEGORIES News
