
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
- മോഹൻലാൽ തൂഫാൻ വോറിയറായി ചേർന്നെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം :സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10 കോടി വിലവരുന്ന ലഹരി മരുന്ന്പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ആദ്യഘട്ടം വിജയമാണെന്നും 2778 പേരെ അറസ്റ്റ് ചെയ്തതായും 2575 കേസുകൾ രജിസ്റ്റർ ചെയ്തതായും 1.9 കിലോ എംഡിഎംഎ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസികൾ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ്നൽകകിയെന്നും അവർ ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ചെന്നും തുടർപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മോഹൻലാൽ തൂഫാൻ വോറിയറായി ചേർന്നെന്നും ചെന്നിത്തല പറഞ്ഞു. കുറെക്കാലമായി മയക്കുമരുന്നിനെതിരെ ക്യാംപെയ്ൻ നടത്തുന്നയാളാണ് മോഹൻലാൽ എന്നും ചെന്നിത്തല പറഞ്ഞു. കൂടുതൽ പോലീസ് നായ്ക്കൾക് നർക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നൽകും. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി തുടർപ്രവർത്തനം ശക്തമാക്കും.
CATEGORIES News
TAGS THIRUVANANTHAPURAM
