സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

  • പകൽ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയിൽ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകൽ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകൽ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയിൽ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിൽ സമരം ചെയ്യുന്നവർ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയ പിണറായി സർക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്.

കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )