
സോനം വാങ്ചുക്കിനെ മറ്റൊരാശുപുത്രിയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്ക്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
- സോനത്തിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സ്വകാര്യ ആശുപത്രിയിലേക്ക് സോനത്തെ പ്രവേശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്
ന്യൂഡൽഹി:20 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക്കിനെ മറ്റൊരാശുപുത്രിയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്ക്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സോനത്തിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സ്വകാര്യ ആശുപത്രിയിലേക്ക് സോനത്തെ പ്രവേശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിന്റെ അനുമതിയില്ലാതെ സോനത്തിന് ഭക്ഷണമോ മരുന്നോ നൽകരുതെന്ന് ഇന്നലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. സോനം ആശുപത്രിയിലും നിരാഹാരം തുടരുകയാണെന്നാണ് വിവരം. ഇതുവരെ ഭക്ഷണമോ മരുന്നോ സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം സോനത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മെഡിക്കൽ ബള്ളറ്റിൻ പുറത്തിറങ്ങിയിരുന്നു. ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ബുള്ളറ്റിനിലുള്ളത്. എന്നാൽ രക്തപരിശോധനാ ഫലങ്ങളിൽ നേരിയ വ്യതിയാനമുണ്ടെന്നും തുടർച്ചയായ വൈദ്യസഹായം ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ജന്തർ മന്തറിൽ സിജെപി അധ്യക്ഷൻ അഭിജീത് ദീപ്കെയുടേയും എസ്എഫ്ഐ അഖിലോന്ത്യ അധ്യക്ഷൻ ആദർശ് എം സജിയുടേയും നിരാഹാര സമരം തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കും വരെ സമരം തുടരുമെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ എസ്എഫ്എ നേതാവ് ഒയ്ഷി ഘോഷും മൂന്ന് ഐസ നോതാക്കളും നിരാഹാരം തുടരുകയാണ്.നൂറുകണക്കിന് വിദ്യാർത്ഥികളാണ് ജന്തർമന്ദറിൽ എത്തിക്കൊണ്ടിരിക്കുന്നത്.
