
സംസ്ഥാനത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു
- ടാക്സി-ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ
കൊച്ചി : സംസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. കിലോഗ്രാമിന് രണ്ട് രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ സിഎൻജി വില കിലോഗ്രാമിന് 96.50 രൂപയായി ഉയർന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് സിഎൻജി വില വർദ്ധിപ്പിക്കുന്നത്.
രണ്ടാഴ്ച മുൻപ് 94.50 രൂപയായിരുന്നു ഒരു കിലോ സിഎൻജിയുടെ വില. ഇതിനിടയിൽ രണ്ട് രൂപയുടെയും മൂന്ന് രൂപയുടെയും വർദ്ധനവ് വേറെയും ഉണ്ടായിട്ടുണ്ട്.
CATEGORIES News
TAGS kochi
