
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
- പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർധിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർധിച്ചു. 1,05,080 രൂപയാണ് പവൻ വില. 13,135 രൂപയാണ് ഗ്രാംവില. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതേ വിലയാണ് ഇന്ന് വർധിച്ചത്.

ആഗോള വിപണിയിൽ നേരിയ വിലവർധനവിലാണ് സ്വർണവ്യാപാരം ക്ലോസ് ചെയ്തത്. 29.73 ഡോളർ വർധിച്ച് ട്രോയ് ഔൺസിന് 4017 ഡോളർ എന്ന നിലയിലാണ്. വെള്ളി 55.9 ഡോളർ എന്ന നിലയിലുമാണ്. കേരളത്തിൽ ഈ മാസമാദ്യം 1,03,240 എന്ന നിരക്കിലായിരുന്നു പവൻ വില. പിന്നീട് 1,07,800 രൂപ വരെ വർധിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ആരംഭിച്ച പശ്ചാത്തലത്തിൽ വിലയിടിയുകയായിരുന്നു.
CATEGORIES News
