
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
- പവന് 1040 രൂപയുടെ കുറവുണ്ടായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകീട്ട് ഉയർന്ന വിലയാണ് രാവിലെ വീണ്ടും ഇടിഞ്ഞത്. 130 രൂപയുടെ കുറവാണ് ഗ്രാമിന് ഇന്നുണ്ടായത്. 14,020 രൂപയായാണ് വില കുറഞ്ഞത്.
പവന് 1040 രൂപയുടെ കുറവുണ്ടായി. 1,12,160 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ വിനിമയ നിരക്കിൽ ഉൾപ്പടെയുണ്ടായ മാറ്റം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുകയായിരുന്നുവെന്നാണ് വിദഗ്‌ധരുടെ നിഗമനം.
CATEGORIES News
