സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ തലസ്ഥാനത്ത് രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ തലസ്ഥാനത്ത് രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

  • പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക.

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക.

രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )