എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്നു; ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്നു; ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  • ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർ മരിച്ചു

ദില്ലി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം. കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ ‘ബുണ്ടിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്.

ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർ മരിച്ചു. എട്ട് പേർ രോഗബാധിതരായി ചികിത്സയിലുണ്ട്.246 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും എന്നാൽ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )