
സന്തോഷം നിറയാൻ ഒരിടം ‘ഹാപ്പിനസ് പാർക്ക് ‘
- ഹാപ്പിനസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹാപ്പിനസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരവാസികൾക്ക് സന്തോഷകരമായ സായാഹ്നങ്ങൾ ചെലവഴിക്കാൻ ഒരിടം എന്ന ഉദ്ദേശത്തിലാണ് ഹാപ്പിനസ് പാർക്ക് കൊയിലാണ്ടിയിൽ നിർമ്മിച്ചത്.
നഗരസഭ ഫണ്ടിനോടൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടു കൂടിയാണ് ഹാപ്പിനസ് പാർക്ക് നിർമ്മിച്ചത്. കെ എം രാജീവന്റെ സഹായത്തോടുകൂടിയാണ് കൊയിലാണ്ടിയിൽ ഹാപ്പിനസ് പാർക്ക് നിർമ്മിച്ചത്.
എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു.
കെ. ഷിജു (ചെയർമാൻ, ക്ഷേമകാര്യം) പ്രജില.സി (ചെയർപേഴ്‌സൺ, ആരോഗ്യം) ശ്രീ ഇ.കെ. അജിത്ത് (ചെയർമാൻ, പൊതുമരാമത്ത്) നിജില പറവക്കൊടി (ചെയർപേഴ്‌സൺ, വിദ്യാഭ്യാസം) പി. രത്നവല്ലി (കൗൺസിലർ) വി.പി. ഇബ്രാഹിംകുട്ടി (കൗൺസിലർ) കെ.കെ. വൈശാഖ് (കൗൺസിലർ) എ. ലളിത (കൗൺസിലർ) ശിവപ്രസാദ് കെ. (അസി. എഞ്ചിനിയർ നഗരസഭ) ടി.കെ. സതീഷ് കുമാർ (ക്ലീൻസിറ്റി മാനേജർ, നഗരസഭ) എ. സുധാകരൻ (വൈസ് ചെയർമാൻ ആസൂത്രണസമിതി)
ടി.കെ. ചന്ദ്രൻ മാസ്റ്റർ, വി.വി. സുധാകരൻ, അഡ്വ. എസ്. സുനിൽ മോഹൻ, കെ.എം. നജീബ്, വായനാരി വിനോദ്, സി. സത്യചന്ദ്രൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ഇസ്‌മയിൽ ടി.എം., കെ. റഷീദ്, കെ.കെ.ഫാറൂഖ് (വ്യാപാരി വ്യവസായി ഏകോപന സമിതി) കെ.കെ. നിയാസ് (കൊയിലാണ്ടി മർച്ചൻ്റസ് അസോസിയേഷൻ) സി.കെ. മനോജ് (വ്യാപാരി വ്യവസായി സമിതി)
കെ.പി. ശ്രീധരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.